Skip to main content

അക്ഷരോന്നതി ലോഗോ പ്രകാശനം ചെയ്തു

പട്ടികജാതി-പട്ടികവർഗ വിദ്യാർഥികളുടെ വായനാശീലം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന അക്ഷരോന്നതി പദ്ധതിയുടെ ലോഗോ പ്രകാശനം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) ആശാ സി എബ്രഹാം നിർവഹിച്ചു. പഠനമുറികള്‍ ഒരുക്കൽ, ഹോസ്റ്റലുകളില്‍ വായനാ സൗകര്യമൊരുക്കല്‍, പുസ്തകങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കല്‍, വിദ്യാർഥികളില്‍ വായനാശീലം വളര്‍ത്തല്‍, പൊതുജനങ്ങളില്‍ പുസ്തകദാനം പ്രോത്സാഹിപ്പിക്കല്‍ എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കോളേജുകള്‍, സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റുകള്‍, ലൈബ്രറികള്‍, പ്രാദേശികതല കൂട്ടായ്മകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പുസ്തകങ്ങള്‍ ശേഖരിച്ച് എസ്‌ സി, എസ് ടി വിദ്യാർഥികൾക്ക് വായനയ്ക്ക് സൗകര്യമൊരുക്കുന്നത്. എഡിഎമ്മിന്റെ ചേംബറിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി അലക്സ്, അഡീഷണൽ ഡയറക്ടർ ആർ രജിത്ത്, ബ്ലോക്ക്‌ കോ ഓർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.

date