Post Category
വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനവുമായി കലോത്സവ വേദിയില്‍ മന്ത്രി കെ. രാജന്‍*
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനവും വേദികളിലെത്തിയ റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം കലോത്സവത്തിന്റെ ആവേശം പങ്കിട്ടു. മത്സര വേദികളില്‍ കാണികളിലൊരാളായി ഇരുന്ന് കയ്യടികളോടെ കലാപ്രതിഭകളെ പ്രോത്സാഹിപ്പിച്ച മന്ത്രി, അവരുടെ പ്രകടനങ്ങളെ ആസ്വദിക്കുന്നതിലും മുന്നിലായിരുന്നു.
കലോത്സവത്തിന്റെ സംഘാടക ചെയര്‍മാന്‍കൂടിയായ മന്ത്രി മത്സരത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളെ നേരില്‍ കണ്ടു. കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് വേദികളിലുടനീളം സൗഹൃദ സംഭാഷണങ്ങളുമായി അവര്‍ക്കൊപ്പം മന്ത്രിയും ചേര്‍ന്നു. ഔപചാരികതകളില്ലാതെ, കുട്ടികളോടൊപ്പം കലോത്സവം ആസ്വാദിക്കുകയാണ് മന്ത്രി കെ. രാജന്‍.
date
- Log in to post comments