Skip to main content

കലോത്സവ നഗരിയിൽ വിജ്ഞാനത്തിന്റെ ഉത്സവം; വിദ്യാരംഗം സ്റ്റാൾ ശ്രദ്ധേയമാകുന്നു*

സംസ്ഥാന സ്കൂൾ കലോത്സവ നഗരിയിൽ കലയുടെ ആഘോഷങ്ങൾക്കൊപ്പം വിജ്ഞാനവും വായനയും ചേർന്ന് മറ്റൊരു ഉത്സവാന്തരീക്ഷം സൃഷ്ടിക്കുകയാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കലാസാംസ്കാരിക പ്രസിദ്ധീകരണമായ വിദ്യാരംഗം മാസികയുടെ സ്റ്റാൾ. കലോത്സവത്തിലെ പ്രധാന വേദിക്ക് സമീപം ഒരുക്കിയിരിക്കുന്ന സ്റ്റാൾ സന്ദർശകരുടെ ശ്രദ്ധ ആകർഷിച്ച് സജീവമാകുന്നു .

വിദ്യാരംഗം, ശാസ്ത്രരംഗം എന്നീ പ്രസിദ്ധീകരണങ്ങളുടെ സമഗ്ര പ്രദർശനമാണ് സ്റ്റാളിന്റെ പ്രധാന ആകർഷണം. അധ്യാപകരുടെ ചിത്രപ്രദർശനം, കുട്ടികൾക്കായി ഒരുക്കിയ പുസ്തകങ്ങളുടെ വിപുലമായ ശേഖരം എന്നിവയും സന്ദർശകർക്ക് പുതിയ അനുഭവമാകുന്നു.

വായനയെ ഉത്സവമാക്കുന്ന രീതിയിൽ പുസ്തക ചർച്ചകൾ, സാഹിത്യ ക്വിസ്, ‘ഉത്തരമെഴുതൂ – സമ്മാനം നേടൂ’ തുടങ്ങിയ പ്രവർത്തനങ്ങൾ സ്റ്റാളിൽ  സംഘടിപ്പിക്കുന്നു. ഇതുവഴി കുട്ടികളെയും അധ്യാപകരെയും ഒരുപോലെ പങ്കെടുപ്പിച്ചുള്ള  ഇടപെടലുകൾക്ക് സ്റ്റാൾ വേദിയാകുന്നു.

മത്സരങ്ങളിൽ പങ്കെടുക്കാനും സമ്മാനങ്ങൾ നേടാനുമായി വിദ്യാർത്ഥികളും അധ്യാപകരും പൊതുജനങ്ങളും ഉൾപ്പെടെ നിരവധി പേർ  സ്റ്റാൾ സന്ദർശിക്കുന്നുണ്ട്.

വിദ്യാരംഗം എഡിറ്റർ എ.ഷിജു , തൃശൂർ ജില്ല കോഡിനേറ്റർ എം.എൻ.ബർജിലാൽ എറണാകുളം ജില്ല കോഡിനേറ്റർ സിംല കാസിം എന്നിവരാണ് സ്റ്റാളിൻ്റെ ചുമതല നിർവ്വഹിക്കുന്നത്.

 

 

date