സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ അദാലത്ത്: 161 പരാതികള്‍ തീര്‍പ്പാക്കി*
സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ കളക്ട്രേറ്റ് അനക്സ് ഹാളിൽ സംഘടിപ്പിച്ച ജില്ലാതല പരാതി പരിഹാര അദാലത്തില്‍ 161 പരാതികള്‍ തീര്‍പ്പാക്കി. രണ്ട് ദിവസങ്ങളിലായി നടന്ന അദാലത്തില്‍ ആകെ 180 പരാതികളാണ് പരിഗണിച്ചത്. 2020 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ലഭിച്ച പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. പട്ടികജാതി പട്ടിക ഗോത്രവര്‍ഗക്കാരുടെ വിവിധ വിഷയങ്ങളില്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുളളതും വിചാരണയിലുളളതുമായ കേസുകളില്‍ പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കേട്ടാണ് പരാതികള്‍ അദാലത്തിലൂടെ തീര്‍പ്പാക്കുന്നത്.
സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍
ചെയർപേഴ്‌സൺ ശേഖരൻ മിനിയോടൻ, മെമ്പർമാരായ അഡ്വ. സേതുനാരായണൻ, ടി.കെ. വാസു എന്നിവർ അദാലത്തിന് നേതൃത്വം നല്‍കി. പോലീസ്, റവന്യൂ, കൃഷി, പഞ്ചായത്ത്, പട്ടികജാതി/പട്ടികവർഗ്ഗ വികസനം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്ദ്യോഗസ്ഥർ അദാലത്തിൽ പങ്കെടുത്തു.
- Log in to post comments