അറിയിപ്പുകൾ
സിഡിഎസ് : അക്കൗണ്ടൻ്റ് ഒഴിവ്
എറണാകുളം ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന തലങ്ങളിലുള്ള കുടുംബശ്രീ സിഡിഎസുകളിൽ അക്കൗണ്ടൻ്റ് ഒഴിവിലേക്ക് നിശ്ചിത യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം മൂന്ന്.
അപേക്ഷകർ കൂട്ടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗംമോ, ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. 29.09.2025 തീയതിയിലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.ആശ്രയ കുടുംബാംഗം/ഭിന്നശേഷി വിഭാഗം എന്നിവർക്ക് മുൻഗണന ന.അപേക്ഷകർ ജില്ലയിൽ സ്ഥിര താമസക്കാരായിരിക്കണം. നിലവിൽ മറ്റു ജില്ലകളിൽ സിഡിഎസ് അക്കൗണ്ടൻറായി സേവനമനുഷ്ഠിക്കുന്നവർക്ക് ഈ നിബന്ധന ബാധകമല്ല.
യോഗ്യതകൾ:
അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ബി.കോം ബിരുദവും, ടാലി യോഗ്യതയും ,കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം.
അക്കൗണ്ടിംഗിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. (സർക്കാർ/അർഡ സർക്കാർ/സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ/സഹകരണ സംഘങ്ങൾ സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ അക്കൗണ്ടിംഗിൽ പ്രവൃത്തി പരിചയം ഉളളവർക്ക് മുൻഗണന) .
പ്രായപരിധി 20 നും 35 നും മദ്ധ്യേ.നിലവിൽ കുടുംബശ്രീ സിഡിഎസുകളിൽ അക്കൗണ്ടന്റായി പ്രവർത്തിച്ചവർക്ക് 40 വയസ്സ് വരെ അപേക്ഷിക്കാവുന്നതാണ്. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ഉണ്ടായിരിക്കും.
അപേക്ഷകൾ കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ് സൈറ്റിൽ വഴിയോ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27 വൈകുന്നേരം 5 മണി വരെ.
ഫോൺ : 0484 2926787
കണക്ട് ടു വർക്ക് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരളത്തിലെ യുവതി യുവാക്കളിൽ നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും പി. എസ്. സി., യു.പി. എസ്. സി., എസ്.എസ്. സി., എസ്. എസ്. ബി., ബാങ്ക്, റെയിൽവേ തുടങ്ങിയ മറ്റു മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന വർക്കും പ്രതിമാസം ആയിരം രൂപ സാമ്പത്തിക സഹായം നൽകുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായം 18-30. യോഗ്യത: പ്ലസ് ടു/ വി എച്ച് എസ് സി/ ഐടിഐ/ ഡിപ്ലോമ ഡിഗ്രി. www.eemployment.kerala.gov.in പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്
ഫോൺ : 0484-2422458
- Log in to post comments