Post Category
ജില്ലാ വിജിലൻസ് കമ്മിറ്റി യോഗം ചേർന്നു
അഴിമതി പൂർണ്ണമായി തുടച്ചുനീക്കുന്നതിന് പൊതുജനങ്ങളുടെ സഹകരണം കൂടി ആവശ്യമാണെന്ന് ജില്ലാ വിജിലൻസ് കമ്മിറ്റി യോഗം.
അഴിമതി നടക്കുന്ന തരത്തിലേയ്ക്ക് കാര്യങ്ങളെ എത്തിക്കാതിരിക്കാൻ പൊതുജനങ്ങൾ ശ്രമിക്കുകയും അഴിമതി ചെയ്യില്ല എന്ന് ഉദ്യോഗസ്ഥർ തീരുമാനിക്കുകയും ചെയ്യുമ്പോഴാണ് അഴിമതി പൂർണമായി ഇല്ലാതാകുകയെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.
എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഓഫീസ് മേധാവിയുടെ ഫോൺ നമ്പറുകൾ പ്രദർശിപ്പിക്കണമെന്നും
യോഗം നിർദേശിച്ചു.
അഡീഷ്ണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജിൻ്റെയും, എറണാകുളം വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പി ടി.എം വർഗീസ് എന്നിവരുടെയും നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ 5 പരാതികൾ തീർപ്പാക്കി. പുതിയതായി 9 പരാതികൾ ലഭിച്ചു.
date
- Log in to post comments