Skip to main content

ഡോക്ടര്‍ ഒഴിവ് ; അഭിമുഖം 28 ന്

 

 

ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിന് കീഴില്‍ പാലക്കാട് ജില്ലയിലെ ഇ.എസ്.ഐ ആശുപത്രികളിലേക്കും ഡിസ്‌പെന്‍സറികളിലേക്കും അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍മാരെ (അലോപ്പതി) കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ് ബിരുദവും ടി.സി.എം.സി (TCMC) രജിസ്‌ട്രേഷനുമാണ് വിദ്യാഭ്യാസ യോഗ്യത.

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 28-ന് രാവിലെ 11 മണിക്ക് കോഴിക്കോട് മാങ്കാവിലുള്ള ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ (സായ് ബില്‍ഡിങ്, എരഞ്ഞിക്കല്‍ ഭഗവതി ക്ഷേത്രം റോഡ്) അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495-2322339

date