Skip to main content

പരീക്ഷാ പരിശീലന ധനസഹായം: ഗുണഭോക്താക്കളുടെ പട്ടിക പ്രസിദ്ധികരിച്ചു

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങൾക്ക് വിവിധ മത്സര പരീക്ഷാ പരിശീലനങ്ങൾക്ക് ധനസഹായം നൽകുന്നതിനായി നടപ്പാക്കി വരുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാമിന്റെ ഘടകമായ മെഡിക്കൽ/ എൻജിനിയറിംഗ് പ്രവേശന പരീക്ഷാ പരിശീലന ധനസഹായ പദ്ധതിയുടെ 2025-26 വർഷത്തെ കരട് ഗുണഭോക്തൃ പട്ടിക www.egrantz.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. കൂടുതൽവിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ബന്ധപ്പെടണം.

പി.എൻ.എക്സ്. 252/2026

date