അറിയിപ്പുകൾ
ഗതാഗതം നിരോധിച്ചു
മുക്കാളി ഓള്‍ഡ് എന്‍.എച്ച് റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ സര്‍വീസ് റോഡ് ഉപയോഗിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ക്വട്ടേഷന്‍ ക്ഷണിച്ചു
പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണറുടെ ഉടമസ്ഥതയിലുള്ള 14 വര്‍ഷം പൂര്‍ത്തിയായ വാഹനം ജനുവരി 29ന് വൈകീട്ട് മൂന്നിന് കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസറുടെ കാര്യാലയത്തില്‍ ലേലം ചെയ്യും. ക്വട്ടേഷനുകള്‍ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസറുടെ കാര്യാലയത്തില്‍ ജനുവരി 28ന് വൈകിട്ട് നാല് വരെ സ്വീകരിക്കും. ഫോണ്‍: 0495 2374885
സെക്യൂരിറ്റി നിയമനം
കോഴിക്കോട് ഗവ. ദന്തല്‍ കോളേജ് ആശുപത്രി വികസന സമിതിക്ക് കീഴില്‍ ആറ് മാസത്തേക്ക് ദിവസവേതനത്തില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നതിന് വിമുക്ത ഭടന്മാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അഭിമുഖം ജനുവരി 28ന് രാവിലെ 11ന് ദന്തല്‍ കോളേജ് എച്ച് ഡി.എസ് ഓഫീസില്‍. പ്രായപരിധി: 55. അസ്സല്‍ രേഖകള്‍ സഹിതം എത്തണം. ഫോണ്‍: 0495 2350601, 0495 356781.
ക്വട്ടേഷന്‍ ക്ഷണിച്ചു
ഐ.സി.ഡി.എസ് കോഴിക്കോട് അര്‍ബന്‍ 1 പ്രോജക്ടിന് കീഴിലുള്ള 16 വാര്‍ഡ്തല ജാഗ്രതാ സമിതി ഓഫീസുകളില്‍ നെയിം ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ ഐ.സി.ഡി.എസ് കോഴിക്കോട് അര്‍ബന്‍ 1 ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0495 2702523, മെയില്‍: icdsurbanone@gmail.com.
- Log in to post comments