വ്യവസായ ഉല്‍പന്ന പ്രദര്‍ശന-വിപണന മേളക്ക് തുടക്കം
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല വ്യവസായ ഉല്‍പന്ന പ്രദര്‍ശന-വിപണന മേളക്ക് (എം.എസ്.എം.ഇ എക്സിബിഷന്‍) തുടക്കമായി. ജനുവരി 22 വരെ കോഴിക്കോട് ആസ്പിന്‍ കോര്‍ട്ട്യാര്‍ഡ്‌സിലാണ് മേള നടക്കുന്നത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളുടെ ഉല്‍പന്നങ്ങള്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനും അവയ്ക്ക് വിപണി കണ്ടെത്തി സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായാണ് മേള ഒരുക്കിയത്. ഭക്ഷ്യവസ്തുക്കള്‍, മില്ലറ്റ് ഉല്‍പന്നങ്ങള്‍, വസ്ത്രങ്ങള്‍, ചെരിപ്പുകള്‍, കോസ്മെറ്റിക് ഉല്‍പന്നങ്ങള്‍, സോളാര്‍ ഉല്‍പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, കളിമണ്‍ ഉല്‍പന്നങ്ങള്‍, മാലിന്യ സംസ്‌കരണ ഉപകരണങ്ങള്‍ തുടങ്ങിയവ സംരംഭകരില്‍നിന്ന് നേരിട്ട് വാങ്ങുന്നതിനും ഓര്‍ഡറുകള്‍ നല്‍കുന്നതിനും അവസരം ഉണ്ടാകും. മേളയുടെ ഭാഗമായി ഫുഡ് കോര്‍ട്ടും ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.
- Log in to post comments