Skip to main content
'കാപ്പ' നിയമവുമായി ബന്ധപ്പെട്ട സിംപോസിയം ജസ്റ്റിസ് പി ഉബൈദ് ഉദ്ഘാടനം ചെയ്യുന്നു

'കാപ്പ' നിയമം: സിംപോസിയം സംഘടിപ്പിച്ചു

 

കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് 2007 സംബന്ധിച്ച് ജില്ലാ ഭരണകൂടവും 'കാപ്പ' അഡൈ്വസറി ബോര്‍ഡും ചേര്‍ന്ന് സിംപോസിയം സംഘടിപ്പിച്ചു. 'കാപ്പ' അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജസ്റ്റിസ് പി ഉബൈദ് ഉദ്ഘാടനം നിര്‍വഹിച്ചു. നിയമത്തിന്റെ പ്രാധാന്യം, പ്രായോഗിക വെല്ലുവിളികള്‍, സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിലെ പങ്ക് തുടങ്ങിയ വിഷയങ്ങള്‍ സിംപോസിയത്തില്‍ ചര്‍ച്ച ചെയ്തു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, ജില്ലാ പോലീസ് മേധാവി ടി നാരായണന്‍, അസിസ്റ്റന്റ് കലക്ടര്‍ ഡോ. എസ് മോഹനപ്രിയ, കാപ്പ അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ മുഹമ്മദ് വസീം, പി എന്‍ സുകുമാരന്‍, ജില്ലാ നിയമ ഓഫീസര്‍ സി കെ ഫൈസല്‍, എസ്.എച്ച്.ഒമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date