വിമുക്തി മിഷന്‍ ക്യാമ്പയിന്‍: കമ്യൂണിറ്റി ഔട്ട്‌റീച്ച് പ്രോഗ്രാം സംഘടിപ്പിച്ചു
എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന്‍ അഞ്ചാംഘട്ട നോ-ടു-ഡ്രഗ് ക്യാമ്പയിന്‍ കര്‍മ പരിപാടിയുടെ ഭാഗമായി കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ കമ്യൂണിറ്റി ഔട്ട്‌റീച്ച് പ്രോഗ്രാം സംഘടിപ്പിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് അഡ്വ. പി ടി എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഫസീല അധ്യക്ഷയായി. വിമുക്തി മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ ജിതേഷ് വിഷയാവതരണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് വിനോദ് പടനിലം, പഞ്ചായത്ത് പ്രസിഡന്റുമാരായ സി വി സംജിത്, ടി ജെ മുനീറത്ത്, എം കെ നദീറ, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീറ, സ്ഥിരം സമിതി അധ്യക്ഷന്‍ ബാബുമോന്‍, വാര്‍ഡ് മെമ്പര്‍ വി അനില്‍കുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് കമീഷണര്‍ ആര്‍ എന്‍ ബൈജു, വിമുക്തി മാനേജറും അസിസ്റ്റന്റ് എക്‌സൈസ് കമീഷണറുമായ ടി എം ശ്രീനിവാസന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഗോകുല്‍ ഉണ്ണികൃഷ്ണന്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ ആഷിക് ഷാന്‍ എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് ഗവ. ലോ കോളേജ് അസി. പ്രൊഫസര്‍ ബിനീഷ്, കുന്ദമംഗലം, പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജീവന്‍ എന്നിവര്‍ ക്ലാസെടുത്തു. എക്‌സൈസ് പ്രിവന്റ്‌റീവ് ഓഫീസര്‍ എന്‍ ജലാലുദ്ദീന്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസിന് നേതൃത്വം നല്‍കി.
പരിപാടിയുടെ ഭാഗമായി കുന്ദമംഗലം പഴയ ബസ്റ്റാന്‍ഡ് പരിസരത്ത് ചാത്തമംഗലം എസ്.എന്‍.ഇ.എസ് കോളേജ്, കുന്ദമംഗലം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നിവയുടെ നേതൃത്വത്തില്‍ ഫ്‌ളാഷ് മോബും നിയോജക മണ്ഡലത്തിലെ വിവിധ സ്‌കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റുകള്‍, കുടുംബശ്രീ അംഗങ്ങള്‍, ഹരിതകര്‍മ സേന, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ റാലിയും സംഘടിപ്പിച്ചു. റാലി കോഴിക്കോട് അസിസ്റ്റന്റ് എക്‌സൈസ് കമീഷണര്‍ ആര്‍ എന്‍ ബൈജു ഉദ്ഘാടനം ചെയ്തു.
പൊതുജനങ്ങള്‍ക്കിടയില്‍ ലഹരിക്കെതിരെ ശക്തമായ അവബോധമുണ്ടാക്കുന്നതിനും ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായാണ് നിയമസഭ മണ്ഡലങ്ങളില്‍ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ കമ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നത്.
- Log in to post comments