പരിസ്ഥിതി പുനഃസ്ഥാപനം: ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു
ഹരിത കേരളം മിഷന്‍ ദേശീയ പരിസ്ഥിതി സമ്മേളനത്തിന്റെ ഭാഗമായി പരിസ്ഥിതി പുനഃസ്ഥാപനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ജില്ലാതല സെമിനാര്‍ വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ നവാസ് അധ്യക്ഷനായി. ഹരിത കേരളം മിഷന്‍ സംസ്ഥാന അസി. കോഓഡിനേറ്റര്‍ ടി പി സുധാകരന്‍ വിഷയാവതരണം നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി ടി പ്രസാദ്, ഹരിത കേരളം മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ ഷാജി എം സ്റ്റീഫന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് വിവേക് വിനോദ് എന്നിവര്‍ സംസാരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍, ഉപാധ്യക്ഷന്മാര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ഹരിത കേരളം മിഷന്‍ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.
സെമിനാറിനോടനുബന്ധിച്ച് ജില്ലാതലത്തില്‍ ഹരിതകര്‍മ സേനക്കായി നടത്തിയ ക്വിസ് മത്സരം, വിദ്യാര്‍ഥികള്‍ക്കുള്ള പ്രബന്ധരചന മത്സരം, ക്വിസ് മത്സരം എന്നിവയിലെ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
- Log in to post comments