Skip to main content

ജില്ലാതല കേരളോത്സവത്തിന് ഇന്ന് തിരിതെളിയും

സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവം  ഇന്ന് മുതൽ
(ജനുവരി 20)  ജില്ലയിലെ വിവിധ വേദികളിലായി നടക്കും.  ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ രാവിലെ 11 ന് ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ജി പ്രിയങ്ക വിശിഷ്ട അതിഥിയാവും. 

തൃക്കാക്കര മുനിസിപ്പൽ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സിൻ്റാ ജേക്കബ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷൈജോ പറമ്പി,  പി.എ. മുക്താർ. പി എ ,  ശ്രീദേവി മധു, റസിയ റഹ്മത്ത്  സെക്രട്ടറി പി.എം ഷഫീക്ക്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ആർ.  പ്രജിഷ എന്നിവർ സംസാരിക്കും. 

 ജില്ലയിലെ മുനിസിപ്പാലിറ്റികളിൽ നിന്നും കൊച്ചി കോർപ്പറേഷനിൽ നിന്നും പഞ്ചായത്തുകളിൽ നിന്നുമായി രണ്ടായിരത്തോളം കലാകായിക പ്രതിഭകൾ മേളയിൽ പങ്കെടുക്കും.

date