Skip to main content

*കണക്ട് ടു വര്‍ക്ക് പദ്ധതി; വരുമാന പരിധി അഞ്ച് ലക്ഷം രൂപയായി ഉയര്‍ത്തി*

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേന നടപ്പാക്കുന്ന കണക്ട് ടു വര്‍ക്ക് സഹായ പദ്ധതിയുടെ കുടുംബ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപയില്‍ നിന്നും അഞ്ച് ലക്ഷം രൂപയായി ഉയര്‍ത്തി. പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള 18 മുതല്‍ 30 വയസ്സ് വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. പി.എസ്.സി, യു.പി.എസ്.സി, എസ്.എസ്.ബി, എസ്.എസ്.സി, ആര്‍.ആര്‍.ബി എന്നിവയുള്‍പ്പെടെയുള്ള കേന്ദ്രസംസ്ഥാന പൊതുമേഖലാ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ വഴി ജോലി ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ച് മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും മികച്ച തൊഴില്‍ ലക്ഷ്യമിട്ട് നൈപുണ്യ വികസന പരിശീലന ക്ലാസുകളില്‍ പങ്കെടുക്കുന്നവര്‍ക്കും പ്രതിമാസം 1000 രൂപ വീതം 12 മാസത്തേക്കോ ജോലി ലഭിക്കുന്നതുവരേയോ സ്‌റ്റൈപ്പന്‍ഡ് ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അപേക്ഷ സമര്‍പ്പിക്കുന്നതിന് www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കായി 04802821652, 04872331016, 0484235660, 04802706187, 04872508979, 04802808060 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
 

date