*പുതിയ കെട്ടിടവും വർണ്ണക്കൂടാരവുമൊരുക്കി പനംകുറ്റിച്ചിറ ഗവ. യു പി സ്കൂൾ*
പനംകുറ്റിച്ചിറ ഗവ.യു.പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെയും വർണ്ണക്കൂടാരത്തിന്റെയും ഉദ്ഘാടനം പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. കേരള സർക്കാർ വിദ്യാലയങ്ങളിലെ എല്ലാ നിലവാരത്തിലുളള കാര്യങ്ങളും മെച്ചപ്പെടുത്തുകയാണെന്ന് മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും കെട്ടിട നിർമാണത്തിനുമായി 5000 കോടി രൂപ ചിലവഴിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.
റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ.രാജൻ അധ്യക്ഷത വഹിച്ചു.ഒല്ലൂർ മണ്ഡലത്തിൽ പൊതു വിദ്യാഭ്യാസ രംഗത്ത് നടന്ന വിവിധ വികസന പ്രവർത്തനങ്ങളെ കുറിച്ച് അധ്യക്ഷത വഹിച്ച് സംസാരിക്കവെ മന്ത്രി പറഞ്ഞു.
തൃശൂർ മുൻസിപ്പൽ കോർപ്പറേഷൻ വിദ്യാഭ്യാസ കായിക കാര്യ സ്ഥിരം സമിതി അധ്യക്ഷ മേഫി ഡെൻസൺ സ്വാഗതവും ജി യു പി എസ് പനംകുറ്റിച്ചിറ പ്രധാനാധ്യാപിക എ. വി സുനിത നന്ദിയും പറഞ്ഞു.
സംസ്ഥാന സർക്കാർ 2023-24 പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്. സമഗ്ര ശിക്ഷാകേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ ചിലവഴിച്ചാണ് പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി വർണ്ണക്കൂടാരം ഒരുക്കിയത്.
തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷൻ നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷ കരോളി ജോഷ്വ, കോർപ്പറേഷൻ കൗൺസിലർമാരായ പോളി ജോസ്, രശ്മി ഉണ്ണികൃഷ്ണൻ, ഡോ . കീർത്തന കാർത്തികേയൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എൻ. എൻ ദിവാകരൻ,സന്തോഷ്, അശ്വിൻ വാര്യർ, ചേർപ്പ് സബ്ജില്ലാ എ ഇ ഒ എം. വി സുനിൽകുമാർ, തൃശൂർ ഡി പി ഒ എൻ കെ രമേഷ് , ബി പി സി യു ആർ സി തൃശൂർ സി പി ജെയ്സൺ, പി ടി എ പ്രസിഡന്റ് കെ. കെ ഷൈജു തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments