അപേക്ഷ ക്ഷണിച്ചു
ഇടുക്കി ജില്ലാ കുടുംബശ്രീ മിഷന്റെ കീഴിലുള്ള സിഡിഎസുകളില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ബുക്ക് പ്രിന്റിംഗ്, രജിസ്റ്റര്‍ വര്‍ക്കുകള്‍, ഫോട്ടോ കോപ്പി, ലാമിനേഷന്‍, ഐഡി കാര്‍ഡ്്, നോട്ടീസ്, മൊമെന്റോ, ബുക്ക്്, ബോര്‍ഡ് വര്‍ക്ക്, അഡ്വര്‍ടൈസ്‌മെന്റ് ബൈന്‍ഡിങ് തുടങ്ങിയ പ്രവൃത്തികള്‍ ചെയ്യുന്ന യൂണിറ്റുകളെ എമ്പാനല്‍ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇടുക്കി ജില്ലയിലെ കുടുംബശ്രീ രജിസ്ട്രേഷന്‍, ജിഎസ്ടി ഉള്ള യൂണിറ്റുകള്‍ക്ക് റേറ്റുകള്‍ രേഖപ്പെടുത്തി അപേക്ഷ സമര്‍പ്പിക്കാം. എമ്പാനല്‍ കാലാവധി 2026 മാര്‍ച്ച് 31 വരെയായിരിക്കും. ജനുവരി 20 ന് 3 മണി വരെ അപേക്ഷ സ്വീകരിക്കും. ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, കുയിലിമല, സിവില്‍ സ്റ്റേഷന്‍, ഇടുക്കി എന്ന വിലാസത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഫോണ്‍: 0486-2232223, ഇ-മെയില്‍: spemidk2@gmail.com, www.kudumbashree.org.
- Log in to post comments