അഭിമുഖം 30ന്
ജില്ലയിലെ ആയുഷ് ആരോഗ്യസ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലെ നിയമനത്തിനായുള്ള അഭിമുഖം ജനുവരി 30ന് നടക്കും. ഒപ്ടോമെട്രിസ്റ്റ്, ആയുര്‍വേദ തെറാപ്പിസ്റ്റ്, ഫാര്‍മസിസ്റ്റ് (ഹോമിയോ) തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ഒപ്ടോമെട്രിസ്റ്റ് തസ്തികയില്‍ ബി.എസ്.സി ഒപ്ടോമെട്രിയോ അല്ലെങ്കില്‍ ഒപ്ടോമെട്രിയില്‍ രണ്ട് വര്‍ഷ ഡിപ്ലോമയുമാണ് യോഗ്യത. ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കേരള സര്‍ക്കാര്‍ ഡി.എ.എം.ഇ അംഗീകരിച്ച ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സാണ് യോഗ്യത. കൂടാതെ എന്‍.എ.ആര്‍.ഐ.പി ചെറുതുരുത്തിയില്‍ നിന്നും ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ് പൂര്‍ത്തായാക്കിയവരെയും പ്രവൃത്തി പരിചയമുള്ളവരെയും സര്‍വീസില്‍ നിന്ന് വിരമിച്ച തെറാപ്പിസ്റ്റുകളെയും പരിഗണിക്കും. ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ഫാര്‍മസിയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സും നഴ്സ് കം ഫാര്‍മസിസ്റ്റും തത്തുല്യമായ കോഴ്സും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ കല്‍പ്പാത്തി ജില്ലാ ഹോമിയോ ആശുപത്രി കെട്ടിടത്തില്‍ പ്രവൃത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ഓഫീസില്‍ രാവിലെ 10.30 മുതല്‍ നടക്കുന്ന അഭിമുഖത്തിന് എത്തണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7306433273.
- Log in to post comments