Skip to main content

കല്ലടത്തൂര്‍ ഗോഖലെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ  കെട്ടിടം ഉദ്ഘാടനം ചെയ്തു മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നിര്‍വഹിച്ചു

 

കപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ കല്ലടത്തൂര്‍ ഗോഖലെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ കെട്ടിടം തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. കിഫ്ബി ഫണ്ടില്‍ നിന്നും അനുവദിച്ച 3.90 കോടി രൂപ വിനിയോഗിച്ചാണ് ആധുനിക നിലവാരത്തില്‍ സ്‌കൂള്‍ കെട്ടിടം യാഥാര്‍ത്ഥ്യമാക്കിയത്. മൂന്ന് നിലകളിലായി നിര്‍മ്മിച്ച കെട്ടിടത്തില്‍ അത്യാധുനിക രീതിയിലുള്ള 12 ക്ലാസ് മുറികള്‍, ഭിന്ന ശേഷി സൗഹൃദ ശൗചാലയം എന്നിവയും കലാ സാംസ്‌കാരിക പരിപാടികള്‍ക്കായി പ്രത്യേക വേദിയും ഒരുക്കിയിട്ടുണ്ട്. ഒരു വര്‍ഷം കൊണ്ടാണ് പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

 

സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എം ശശി അധ്യക്ഷനായി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ കുഞ്ഞുണ്ണി വിശിഷ്ടാതിഥിയായി. കപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ നാസര്‍, പട്ടിത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ശശിരേഖ, വൈസ് പ്രസിഡന്റ് പി രാജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സൗമ്യ ഹരീഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പിടിഎ ഭാരവാഹികള്‍, സ്‌കൂള്‍ അധികൃതര്‍, മറ്റ് ജനപ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

date