Skip to main content

വിദ്യാര്‍ഥി ജൈവ വൈവിധ്യ കോണ്‍ഗ്രസ് 'ധരണി 2025' സംഘടിപ്പിച്ചു

 

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച 18-ാമത് ജില്ലാതല ജൈവവൈവിധ്യ കോണ്‍ഗ്രസ് 'ധരണി 2025' സംഘടിപ്പിച്ചു. 'ജൈവവൈവിധ്യ - കാലാവസ്ഥാ വിജ്ഞാന പ്രതിബദ്ധതയോടെ യുവ കേരളം' എന്ന പ്രമേയത്തില്‍ പാലക്കാട് ഗവ. മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നുമുള്ള നിരവധി വിദ്യാര്‍ഥികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു.

ജൈവവൈവിധ്യ ബോര്‍ഡ് അംഗവും കാര്‍ഷിക സര്‍വ്വകലാശാല പ്രൊഫസറുമായ ഡോ. ജെ.എസ്. മിനിമോള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് എഡ്യൂക്കേഷണല്‍ ഓഫീസര്‍ രമേഷ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ടി.ആര്‍. ശ്രീജ, വിധികര്‍ത്താക്കളായ ഡോ. പ്രസീജ, ഡോ. നിഷ, ജില്ലാ കോര്‍ഡിനേറ്റര്‍ വിഘ്നേഷ് എന്നിവര്‍ സംസാരിച്ചു. മത്സരവിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും മൊമെന്റോകളും വിതരണം ചെയ്തു.
 

date