Skip to main content

ഐഎച്ച്ആർഡി തരംഗ് 2K26:  വെബ്സൈറ്റ് പ്രകാശനം ചെയ്തു; സാങ്കേതിക-സാംസ്കാരിക വിസ്മയം ഫെബ്രുവരിയിൽ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെൻ്റിന് (ഐ എച്ച് ആർ ഡി) കീഴിലുള്ള വിദ്യാലയങ്ങളിലെയും കോളേജുകളിലെയും വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമായി സംഘടിപ്പിക്കുന്ന സാങ്കേതിക-സാംസ്കാരിക മാമാങ്കമായ 'തരംഗ് 2K26'-ന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാശനം ചെയ്തു.  തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഐഎച്ച്ആർഡി ഡയറക്ടർ ഡോ. വി.എ അരുൺകുമാർ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.

ഫെബ്രുവരി 7, 8 തീയതികളിലായി എറണാകുളം ജില്ലയിലെ കപ്രശ്ശേരി മോഡൽ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലാണ് ഫെസ്റ്റ് നടക്കുന്നത്. തരംഗ് 2K26-ന്റെ രജിസ്ട്രേഷൻ, മത്സരങ്ങളുടെ വിശദാംശങ്ങൾ, നിയമാവലികൾ തുടങ്ങിയ പൂർണ്ണ വിവരങ്ങൾ വെബ്സൈറ്റിലൂടെ ലഭ്യമാകും.

സംസ്ഥാനത്തെ 87-ഓളം ഐഎച്ച്ആർഡി സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും ജീവനക്കാരും ദ്വിദിന പരിപാടിയിൽ പങ്കെടുക്കും. സാങ്കേതികവും സാംസ്കാരികവുമായ കഴിവുകൾ പ്രദർശിപ്പിക്കുന്ന വിവിധ മത്സരങ്ങളും പരിപാടികളും ഫെസ്റ്റിൻ്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
ചടങ്ങിൽ ഐഎച്ച്ആർഡി അക്കാദമിക് പ്രൊജക്റ്റ് കോഡിനേറ്റർ എം ലത, കൊട്ടാരക്കര എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ മനോജ് റേ, മുട്ടട ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ടി കെ ആനന്ദക്കുട്ടൻ, കമ്പ്യൂട്ടർ എഞ്ചിനീയർ എൻ ജി ശ്രീകുമാർ, സി.എ.എസ് പ്രിൻസിപ്പൽ സിന്ധു തുടങ്ങിയവർ പങ്കെടുത്തു.

date