Skip to main content

സ്റ്റാഫ് നഴ്സ് നിയമനം

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എച്ച്.ഡി.എസ്/കെ.എ.എസ.്പിന് കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ മൊബൈല്‍ ഐ.സി.യു. ആംബുലന്‍സില്‍ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജനുവരി 27ന് രാവിലെ 10ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കും. അപേക്ഷകര്‍ എമര്‍ജന്‍സി മെഡിസിനില്‍ ഫെലോഷിപ്പ്/ഗവ. അംഗീകൃത ജി.എന്‍.എം/ബി.എസ്.സി നഴ്സിങ് കോഴ്സ് പാസായവരും മൊബൈല്‍ ഐ.സി.യു. ആംബുലന്‍സില്‍ പരിചയമുള്ളവരും ആകണം. കേരള നഴ്സിങ് കൗണ്‍സിലിന്റെ രജിസ്ട്രേഷനുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാവണം.

 

date