Post Category
സ്‌കില്‍ടെക്ക്’ പദ്ധതി; അപേക്ഷ ക്ഷണിച്ചു
ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന 'സ്‌കില്‍ടെക്ക്’ പദ്ധതിയിലേക്ക് ഐ.ടി.ഐ/എഞ്ചിനീയറിംഗ്/പോളിടെക്നിക് പാസായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായിരിക്കണം. മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പരിധിയിലുള്ളവരും ജില്ലാ പഞ്ചായത്ത്/വകുപ്പ് മുഖേനയും പരിശീലനം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.
നിയമനകാലാവധി: ഒരു വര്‍ഷം. യോഗ്യത, ജാതി, വരുമാനം, പ്രായം തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍സഹിതമുള്ള അപേക്ഷ ജനുവരി 27നകം ജില്ലാ പട്ടികജാതി വികസന ഓഫീസ്/ജില്ലാ പഞ്ചായത്ത്/ബ്ലോക്ക് പട്ടികജാതിവികസന ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 0474 2794996.
‘
date
- Log in to post comments