Post Category
ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പെയിന്റിംഗ് മത്സരം
ലോക മണ്ണ് ദിനത്തിന്റെ ഭാഗമായി മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് ജില്ലാ ഓഫീസ് ജനുവരി 24 രാവിലെ 10ന് പത്തനംതിട്ട മര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പെയിന്റിംഗ് (വാട്ടര്‍ കളര്‍) മത്സരം നടത്തും. ജനുവരി 22 വൈകിട്ട് അഞ്ചിന് മുമ്പായി രജിസ്റ്റര്‍ ചെയ്യാം. ഒരു സ്‌കൂളില്‍ നിന്നും പരമാവധി രണ്ട് പേര്‍ക്ക് പങ്കെടുക്കാം. മണ്ണ്, പ്രകൃതി, പരിസ്ഥിതി എന്നിവയോടനുബന്ധിച്ച വിഷയങ്ങളിലാണ് മത്സരം. സ്‌കൂളിന്റെ പ്രഥമാധ്യാപകന്റെ സാക്ഷ്യപത്രവും കരുതണം. ഫോണ്‍ : 0468 2323105, 9495117874. ഇ-മെയില്‍ : soilsurveypta@gmail.com
date
- Log in to post comments