Post Category
ടി ബി / എച്ച് ഐ വി/എന്‍ സി ഡി ബോധവത്ക്കരണ- പരിശോധനാ ക്യാമ്പ്
കുളത്തൂപ്പുഴ റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍ ലിമിറ്റഡ് എസ്റ്റേറ്റില്‍ ടി ബി /എച്ച് ഐ വി /എന്‍ സി ഡി ബോധവത്കരണ-പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനബാ ബീവി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റംസാന സജിന്‍ അധ്യക്ഷയായി. ടിബി മുക്ത ഭാരത് ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ടി ബി കേന്ദ്രവും പുനലൂര്‍ ടി ബി യൂണിറ്റും ഐ സി ടി സിയും സംയുക്തമായി നടത്തിയ ക്യാമ്പില്‍ 88 പേര്‍ പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. സുഭിലാഷ് കുമാര്‍, പഞ്ചായത്ത് അംഗം കലാദേവി, ജില്ലാ ടിബി/എച്ച് ഐ വി നിയന്ത്രണ ഓഫീസര്‍ ഡോ. എം സാജന്‍ മാത്യൂസ്, എസ്.ടി.എസ് ആര്‍ അനന്ദു ഗോപാല്‍, റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍ ലിമിറ്റഡ് അസിസ്റ്റന്റ് മാനേജര്‍ കുമരേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments