Post Category
ജില്ലാ കേരളോത്സവം കട്ടപ്പനയില്‍
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം ജനുവരി 31, ഫെബ്രുവരി 1 തീയതികളില്‍ കട്ടപ്പനയില്‍ നടക്കും. ദേശീയ യുവോത്സവ മത്സരങ്ങളായ കഥാരചന (ഹിന്ദി/ഇംഗ്ലീഷ്) വായ്പാട്ട് (ക്ലാസിക്കല്‍ ഹിന്ദുസ്ഥാനി ) കര്‍ണ്ണാടക സംഗീതം, ഭരതനാട്യം, കുച്ചുപ്പുടി, മണിപ്പുരി, കഥക്, ഒഡീസ്സി, സിത്താര്‍, ഫ്ളൂട്ട് വീണ, തബല, മൃദംഗം, ഹാര്‍മോണിയം (ലൈറ്റ്) ഗിത്താര്‍, നാടോടിപ്പാട്ട് (സിംഗിള്‍), നാടോടിനൃത്തം (സിംഗിള്‍), എന്നീ ഇനങ്ങള്‍ക്ക് മത്സരാത്ഥികള്‍ക്ക് നേരിട്ട് (www.keralotsavam.com) ജനുവരി 28 വരെ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446601880
date
- Log in to post comments