സവിശേഷ ഭിന്നശേഷി കാര്‍ണിവല്‍ ഇടുക്കിയ്ക്ക് സ്പോര്‍ട്സില്‍ രണ്ടാം സ്ഥാനം
ഭിന്നശേഷി പ്രതിഭകള്‍ക്കായി സാമൂഹ്യനീതി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സര്‍ഗോത്സവത്തില്‍ ഇടുക്കി ജില്ലയ്ക്ക് സ്പോര്‍ട്സില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചു. സാമൂഹ്യനീതി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദുവില്‍ നിന്നും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷംനാദ് വി എ യും, എസ്. ഐ. ഡി.കോര്‍ഡിനേറ്റര്‍ നിതിന്‍ പോളും, മത്സരാര്‍ത്ഥികളും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. അടിമാലി കാര്‍മല്‍ ജ്യോതി, പ്രതീക്ഷാ ഭവന്‍ തൊടുപുഴ, അമല്‍ജ്യോതി പൈനാവ്, ചാവറഗിരി സി.എം.ഐ സ്പെഷ്യല്‍ സ്‌കൂള്‍ പരപ്പ്, അസീസി സ്പെഷ്യല്‍ സ്‌കൂള്‍ വെള്ളയാംകുടി, ആശാഭവന്‍ നെടുങ്കണ്ടം തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ളവരാണ് ആര്‍ട്സ് സ്പോര്‍ട്സ് മത്സരങ്ങളില്‍ പങ്കെടുത്തത്. സര്‍ഗോത്സവത്തിന്റെ ഭാഗമായി ടാലന്റ് ഫെസ്റ്റ്, സ്പോര്‍ട്സ് ഇവന്റ്, എക്സിബിഷന്‍, ജോബ് ഫെയര്‍, ചലച്ചിത്രോത്സവം, ഫുഡ് ഫെസ്റ്റ്, കലാസാഹിത്യ പരിപാടികള്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍,ഓപ്പണ്‍ ഫോറം തുടങ്ങിയവ നടന്നു. വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിഭകള്‍ക്കായി പ്രത്യേക അവാര്‍ഡുകളും സംസ്ഥാന ഭിന്നശേഷി അവാര്‍ഡുകളും നല്‍കി.
- Log in to post comments