റിപ്പബ്ലിക്ക് ദിനം; ഖാദി തുണിത്തരങ്ങൾക്ക് 30% റിബേറ്റ്
റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഖാദി തുണിത്തരങ്ങൾക്ക് പ്രത്യേക റിബേറ്റ് അനുവദിച്ചു. ജനുവരി 22 മുതൽ 26 വരെയുള്ള തിയതികളിൽ ഖാദി തുണിത്തരങ്ങളുടെ ചില്ലറ വിൽപനയ്ക്ക് 30 ശതമാനം റിബേറ്റ് ലഭിക്കും.
ഖാദി കോട്ടൺ, സിൽക്ക്, സ്പൺ സിൽക്ക് തുണിത്തരങ്ങളുടെ വിൽപനയ്ക്കാണ് റിബേറ്റ് ലഭിക്കുക. വടക്കേ ബസ് സ്റ്റാൻഡിന് സമീപമുള്ള വടക്കുംനാഥൻ ഷോപ്പിംഗ് കോംപ്ലക്സ്, പാലസ് റോഡ്, ഒളരിക്കര എന്നിവിടങ്ങളിലെ ഖാദി ഗ്രാമ സൗഭാഗ്യകളിലും പാവറട്ടി, കേച്ചേരി, പൂവത്തൂർ എന്നിവിടങ്ങളിലെ ഖാദി സൗഭാഗ്യകളിലും വിവിധ ഗ്രാമശിൽപകളിലും ആനുകൂല്യം ലഭ്യമാണ്.
കൂടാതെ, ഈ കേന്ദ്രങ്ങളിൽ ഗ്രാമവ്യവസായ യൂണിറ്റുകളിൽ ഉൽപാദിപ്പിക്കുന്ന കോട്ടൺ കിടക്കകൾ, തേൻ, എള്ളെണ്ണ, സോപ്പ് ഉൽപന്നങ്ങൾ, കരകൗശലവസ്തുക്കൾ തുടങ്ങിയ ഗ്രാമവ്യവസായ ഉൽപന്നങ്ങളും ലഭ്യമാണ്. സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ബോർഡ് ഒരുക്കിയിട്ടുണ്ട്. ഫോൺ- 9995772858
- Log in to post comments