ജില്ലാതല കേരളോത്സവം: സംഘാടക സമിതി രൂപീകരിച്ചു
കോട്ടയം: സംസ്ഥാന യുവജന ക്ഷേമബോർഡും കോട്ടയം ജില്ലാപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവം ജനുവരി 31, ഫെബ്രുവരി ഒന്ന് തീയതികളിൽ കോട്ടയം എം.ടി. സെമിനാരി സ്‌കൂളിൽ നടത്തും. ജില്ലയിലെ വിവിധ ബ്ലോക്ക്/മുനിസിപ്പാലിറ്റികളിൽ വിജയിച്ച മത്സരാർഥികളാണ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കുന്നത.് കലാമത്സരത്തിൽ 45 ഇനങ്ങളിലും കായിക മത്സരത്തിൽ 65 ഇനങ്ങളിലുമാണ് മത്സരങ്ങൾ.
കേരളോത്സവത്തിന്റെ നടത്തിപ്പിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ചെയർമാനും ജില്ലാ പഞ്ചായത്ത്് സെക്രട്ടറി പി.എസ്. ഷിനോ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങൾ ചെയർമാൻമാരായി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന സംഘാടകസമിതി രൂപീകരണ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, സ്ഥിരം സമിതി അധ്യക്ഷരായ പി.കെ. വൈശാഖ്, ഗ്രേസി കരിമ്പന്നൂർ,അജിത് മുതിരമല,ആശാ ജോയ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ, യുവജനക്ഷേമ ബോർഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ടി.എസ്. ലൈജു, ജില്ലാ കോ ഓർഡിനേറ്റർ കെ. രഞ്ജിത്കുമാർ എന്നിവർ പ്രസംഗിച്ചു.
- Log in to post comments