Post Category
കൊമേഴ്സ്യല്‍ അപ്രന്റീസ് നിയമനം
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മലപ്പുറം ജില്ലാ കാര്യാലയത്തിലേക്ക് കൊമേഴ്സ്യല്‍ അപ്രന്റീസുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജില്ലാ ഓഫീസില്‍ ഫെബ്രുവരി ആറിന് രാവിലെ 10.30ന് നടക്കും.
അംഗീകൃത സര്‍വകലാശാല ബിരുദം, കംപ്യൂട്ടര്‍ പരിജ്ഞാനം(ഡി.സി.എ/പി.ജി.ഡി.സി.എ/വേര്‍ഡ് പ്രൊസസിംഗ്/ഡാറ്റാ എന്‍ട്രി ഡിപ്ലോമ എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും മുന്‍പരിചയ രേഖകളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍-0483 2733211, 9188709023.
date
- Log in to post comments