Post Category
അങ്കണവാടി കം ക്രഷ് വര്‍ക്കര്‍/ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു
മലപ്പറം നഗരസഭ പരിധിയിലെ മുണ്ടുപറമ്പ്, മൈലപ്പുറം എന്നീ ക്രഷുകളിലേക്ക് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലും മഞ്ചേരി നഗരസഭ പരിധിയിലെ കോളേജ് റോഡ് ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്കും നിയമനം നടത്തുന്നതിന് അതാത് മുന്‍സിപ്പാലിറ്റികളിലെ യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ തസ്തികയിലേക്ക് പ്ലസ് ടു യോഗ്യതയുള്ള 18 നും 35 വയസ്സിനും മധ്യേ പ്രായമുള്ളവര്‍ക്കും ഹെല്‍പ്പര്‍ തസ്തികയിലേക്ക് പത്താം ക്ലാസ് വിജയിച്ച 18 നും 35നും മധ്യേ ഉള്ളവര്‍ക്കും അപേക്ഷിക്കാം.അവസാന തീയതി ഫെബ്രുവരി 13. അപേക്ഷാ ഫോമും കൂടുതല്‍ വിവരങ്ങളും മുണ്ടുപറമ്പുള്ള ഐ.സി.ഡി.എസ് മലപ്പറം അര്‍ബന്‍ ഓഫീസില്‍ ലഭിക്കും.
date
- Log in to post comments