Post Category
ഭരണഭാഷാ പ്രശ്നോത്തരി; വിജയികൾക്ക് സമ്മാനങ്ങൾ നൽകി
കോട്ടയം: ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിച്ച പ്രശ്നോത്തരി മത്സരത്തിലെ വിജയികൾക്ക് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ സമ്മാനങ്ങൾ നൽകി.
നജീലാബീഗം (ക്ലർക്ക്, കളക്ട്രേറ്റ് റവന്യൂവിഭാഗം), ജലജ വി. നായർ(ക്ലർക്ക്, കോളജ് വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്) എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയത്. എസ്.ആർ. ആരതി (ക്ലർക്ക്, കളക്ട്രേറ്റ് റവന്യൂവിഭാഗം) ഡി. ഷാജിമോൻ (ക്ലർക്ക്, ജില്ലാ സപ്ളൈ ഓഫീസ്.) എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ്, ഭരണഭാഷാ വിഭാഗം ജൂണിയർ സൂപ്രണ്ട് ഷാഫി എം. ഷംസ് തുടങ്ങിയവർ പങ്കെടുത്തു
date
- Log in to post comments