Skip to main content
..

വയോജനക്ഷേമത്തിനായി പുതിയ പദ്ധതികള്‍:  കെ.സോമപ്രസാദ്

വയോജനക്ഷേമത്തിനായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് സംസ്ഥാന വയോജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.സോമപ്രസാദ്. ഭാവിപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും രൂപീകരിക്കുന്നതിനായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു.
വയോജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തപരിഹാരത്തിന് ശ്രമിക്കും.  വയോജന സംഘടനാ പ്രവര്‍ത്തകര്‍, വയോജന സ്ഥാപനമേധാവികള്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തി. വയോമിത്രം പദ്ധതി ഗ്രാമങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കണം, 60 വയസ് കഴിഞ്ഞവരുടെ സേവനം സമൂഹത്തില്‍ ഉപയോഗപ്പെടുത്തണം, പഞ്ചായത്തുകളില്‍ വയോജന ജാഗ്രത സമിതികള്‍ രൂപീകരിക്കണം, ആശുപത്രികളില്‍ പ്രത്യേക വയോജന കൗണ്ടറുകള്‍, വാര്‍ഡുകള്‍ എന്നിവ കൊണ്ടുവരണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നു.
കമ്മീഷന്‍ അംഗങ്ങളായ അമരവിള രാമകൃഷ്ണന്‍, കെ.എന്‍.കെ നമ്പൂതിരി, രജിസ്ട്രാര്‍ സ്മിത, ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ ഹരികുമാരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

 

date