Skip to main content
..

സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം: പ്രാദേശിക വികസനത്തിന് നിര്‍ദേശങ്ങളുമായി ഏരൂര്‍ പഞ്ചായത്ത് നിവാസികള്‍

സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാമിന്റെ അഭിപ്രായശേഖരണം ഏരൂര്‍ പഞ്ചായത്തിലും പുരോഗമിക്കുന്നു.  സന്നദ്ധ സേനാംഗങ്ങളോട് വികസനനിര്‍ദേശങ്ങള്‍ അറിയിക്കുകയാണ് നാട്ടുകാര്‍. പ്രാദേശികമായി നിലനില്‍ക്കുന്ന വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തരാണ് ഭൂരിഭാഗവും.
പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഡോക്ടറുടെ നിരന്തരമുള്ളലഭ്യത ഉറപ്പാക്കണം. പ്രദേശത്തെ റോഡ് സഞ്ചാരയോഗ്യമാക്കണം. ഏരൂര്‍ പഞ്ചായത്തില്‍ മൂന്നു വാര്‍ഡുകള്‍ കൂടുന്ന മേഖലയില്‍ അംഗനവാടികളിലേക്കുള്ള ദൂരക്കൂടുതലിന് പരിഹാരമായി പുതിയൊരെണ്ണം വേണമെന്നാണ് ആവശ്യം.  
അഞ്ചല്‍ വിളക്കുപാറ ഇളവറാംകുഴി  കെഎസ്ആര്‍ടിസി ബസ് സര്‍വീസുകളുണ്ടെങ്കിലും നിര്‍ത്തിവെച്ച സര്‍വീസുകള്‍ വീണ്ടുംതുടങ്ങണം തുടങ്ങി  ജനങ്ങളുടെ നിര്‍ദേശങ്ങളും ആവശ്യങ്ങളുമെല്ലാം സന്നദ്ധസേനാംഗങ്ങള്‍ ശേഖരിച്ചു. ലഭിച്ചവിവരങ്ങള്‍ ക്രോഡീകരിച്ച് ആപ്പില്‍ രേഖപെടുത്തും, പിന്നാലെ സര്‍ക്കാരിന് സമര്‍പിക്കും.  
 

 

date