മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം
പട്ടികവര്‍ഗ വികസന വകുപ്പിന് കിഴില്‍ പ്രവര്‍ത്തിക്കുന്ന 11 മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാലയങ്ങളില്‍ 5-ാം ക്ലാസിലേക്കും, വയനാട് ജില്ലയിലെ പൂക്കോട്, ഇടുക്കി ജില്ലയിലെ പൈനാവ്, പാലക്കാട് ജില്ലയിലെ അട്ടപ്പാടി, കാസര്‍ഗോഡ് ജില്ലയിലെ കരിന്തളം എന്നീ ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ വിദ്യാലയങ്ങളിലേക്ക് സിബിഎസ്ഇ (ഇംഗ്ലീഷ് മീഡിയം) സിലബസ് പ്രകാരം 6-ാം ക്ലാസിലേക്കും പ്രവേശനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു. ഓണ്‍ലൈന്‍ ആയി www.stmrs.in എന്ന പോര്‍ട്ടല്‍ മുഖാന്തിരമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ അയയ്ക്കുന്നതിന് വേണ്ട സൗകര്യങ്ങള്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പ്രോജക്ട് ഓഫീസര്‍/ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍മാര്‍ നല്‍കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 23. ഈ വിദ്യാലയങ്ങളില്‍ പ്രവേശനത്തിനായുള്ള പൊതുപരീക്ഷ മാര്‍ച്ച് 14 ന് രാവിലെ 10 മണി മുതല്‍ 12 മണി വരെ വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടക്കും. രക്ഷിതാക്കളുടെ വാര്‍ഷിക കുടുംബ വരുമാനം 2,00,000 രൂപയോ അതില്‍ കുറവോ ആയിരിക്കണം. പ്രത്യേക ദുര്‍ബല ഗോത്ര വിഭാഗക്കാര്‍ക്ക് വരുമാന പരിധി ബാധകമല്ല. ഫോണ്‍: 0471-2304594, 0471-2303229.
- Log in to post comments