Skip to main content

കര്‍ഷക തൊഴിലാളി ക്ഷേമനിധി ഉന്നത വിദ്യാഭ്യാസ അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളവരുടെ മക്കളില്‍ ഉന്നത വിദ്യാഭ്യാസ പരീക്ഷകളില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. കേന്ദ്ര/ കേരള സര്‍ക്കാര്‍/എയ്ഡഡ് യൂണിവേഴ്‌സിറ്റി കോളേജുകളില്‍ പഠിച്ച ബിരുദം, പ്രൊഫഷണല്‍ ബിരുദം, പി.ജി, പ്രൊഫഷണല്‍ പി.ജി. ടി.ടി.സി. ഐ.ടി.ഐ, പോളിടെക്നിക്, ജനറല്‍ നഴ്‌സിംഗ്, ബി.എഡ്, മെഡിക്കല്‍ ഡിപ്ലോമ എന്നീ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്കുവാങ്ങി ആദ്യ ചാന്‍സില്‍ വിജയിച്ച വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ ഫോം www.agriworkersfund.org എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ ഫെബ്രുവരി 16 വരെ തടിയമ്പാടുള്ള കര്‍ഷക തൊഴിലാളി ക്ഷേമനിധി ഇടുക്കി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ സ്വീകരിക്കും. അംഗം സ്വയം സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെയും, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിന്റെയും പകര്‍പ്പ്, അംഗത്വ പാസ്ബുക്കിന്റെ ആദ്യപേജിന്റെയും അംശാദായം അടവാക്കിയ പേജിന്റെയും പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് (ജോയിന്റ് അക്കൗണ്ട് സ്വീകാര്യമല്ല) റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ്, അപേക്ഷകന്‍/അപേക്ഷക കര്‍ഷകതൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്റെ സാക്ഷ്യപത്രം എന്നിവ  അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862-235732.

date