Post Category
മണ്ണ് പര്യവേക്ഷണ ഓഫീസിലേക്ക് വാഹനം ആവശ്യമുണ്ട്
ഇടുക്കി മണ്ണ് പര്യവേക്ഷണ അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാര്‍ വ്യവസ്ഥയില്‍ വാഹനം ഓടുന്നതിന് വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 7/5 സീറ്റ്് മള്‍ട്ടിപര്‍പ്പസ് (ഡിക്കി സ്പെയ്സ്) ഇനത്തിലുള്ളതും അഞ്ച് വര്‍ഷത്തിലധികം കാലപ്പഴക്കം ഇല്ലാത്തതുമായ മോട്ടോര്‍ ക്യാബ് ടാക്സി പെര്‍മിറ്റ് വാഹനം ഡ്രൈവര്‍, ഇന്ധനം ഉള്‍പ്പെടെ ഏറ്റവും കുറഞ്ഞ പ്രതിമാസ വാടകയ്ക്ക് ഒരു വര്‍ഷത്തേക്കാണ് കരാര്‍. ക്വട്ടേഷനുകള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 30 ഉച്ചക്ക് 1 മണി വരെ. അന്നേ ദിവസം വൈകുന്നേരം 3 മണിക്ക് ക്വട്ടേഷന്‍ തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടുക്കി ജില്ല മണ്ണ് പര്യവേക്ഷണ അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04862 228725. ഇ-മെയില്‍: adssidukki@gmail.com
date
- Log in to post comments