ഇടുക്കി കേന്ദ്രീയ വിദ്യാലയത്തില്‍ പരാക്രം ദിവസം ആചരിച്ചു
സുഭാഷ് ചന്ദ്രബോസിന്റെ 129-ാം ജന്മവാര്‍ഷികം പി എം ശ്രീ കേന്ദ്രീയ വിദ്യാലയ ഇടുക്കിയില്‍ പരാക്രം ദിവസമായി ആചരിച്ചു. ഏഴ് സ്‌കൂളുകളില്‍ നിന്നുള്ള നൂറോളം വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. ഓപ്പറേഷന്‍ സിന്ദൂറിന്റെ ധീരമായ വിവരണം പര്യവേക്ഷണം ചെയ്യാനും, ഭികരതയ്‌ക്കെതിരായ രാജ്യത്തിന്റെ ദൃഢനിശ്ചയത്തെ മനസ്സിലാക്കാനും, പരമാധികാരവും സുരക്ഷയും ഉയര്‍ത്തിപ്പിടിക്കാനും യുവ മനസുകളെ പ്രചോദിപ്പിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. ഡി പോള്‍ പബ്ലിക് സ്‌കൂള്‍ രാജമുടി, ജെ.എന്‍.വി കുളമാവ്, സെന്റ് തോമസ് പബ്ലിക് സ്‌കൂള്‍ കരിമ്പന്‍, ഇ.എം.ആര്‍.എസ് കുയിലിമല, സെന്റ് ജോര്‍ജ്ജ് എച്ച്.എസ്.എസ് വാഴത്തോപ്പ്, സി എച്ച് എസ് കാല്‍വരി മൗണ്ട്, പി എം ശ്രീ കേന്ദ്രീയ വിദ്യാലയ ഇടുക്കി എന്നീ സ്‌കൂളുകള്‍ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ പങ്കെടുത്തു പ്രിന്‍സിപ്പാള്‍ അജിമോന്‍ എ ചെല്ലം കോട്ട് ഉദ്ഘാടനം ചെയ്തു. ഇ.എം.ആര്‍.എസ് കൂയിലിമല പ്രിന്‍സിപ്പാള്‍ മധുസൂദനന്‍ ജെ സമാപന ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
- Log in to post comments