Skip to main content

ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍: ജില്ലാ ഓഫീസ് ഉദ്ഘാടനം 31ന്

സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇടുക്കി ജില്ലയില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ ജില്ലാ ഓഫീസ് ആരംഭിക്കുന്നു. ഓഫീസിന്റെ പ്രവര്‍ത്തന ഉദ്ഘാടനവും ഭിന്നശേഷി സഹായ ഉപകരണങ്ങളുടെയും മറ്റ് പദ്ധതി ആനുകൂല്യങ്ങളുടെയും വിതരണവും ജനുവരി 31ന് രാവിലെ 10 മണിക്ക് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിക്കും.

ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ സ്റ്റീഫന്‍ മുഖ്യ അതിഥിയായി പങ്കെടുക്കും. വിവിധ ഭിന്നശേഷി സഹായ ഉപകരണങ്ങള്‍ക്കുള്ള ശാരീരിക ക്ഷമത ക്യാമ്പും നടക്കും.

ജില്ലാ ഓഫീസ് ഉദ്ഘാടന സമ്മേളനം വിജയിപ്പിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസ്ഡണ്ട് ഷീല സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ജയഡാളി എം. വി അധ്യക്ഷത വഹിച്ചു. ഷീല സ്റ്റീഫന്‍ ചെയര്‍പേഴ്‌സണും കെ ജെ ജോസ്‌കുഞ്ഞ് കണ്‍വീനറുമായി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

date