Skip to main content

ബോധവല്‍ക്കരണ ക്ലാസ്  

ഫിഷറീസ് വകുപ്പും സ്റ്റേറ്റ് ഫിഷറീസ് മാനേജ്മന്റ് കൗണ്‍സിലും തീരോന്നതി പദ്ധതിയുടെ ഭാഗമായി കോവില്‍ത്തോട്ടത്ത് മല്‍സ്യത്തൊഴിലാളികള്‍ക്കായി  അറിവ് ബോധവല്‍ക്കരണം സംഘടിപ്പിച്ചു. കോവില്‍ത്തോട്ടം ആന്‍ഡ്രൂസ് ചര്‍ച്ച് പാരിഷ് ഹാളില്‍   ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബികാദേവി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍   ബെന്നി അധ്യക്ഷനായി.  കടല്‍ സുരക്ഷ, ലഹരി വിരുദ്ധ ബോധവല്‍ക്കരണം, വ്യക്തി ശുചിത്വവും മാലിന്യസംസ്‌കരണവും, ഫിഷറീസ് പദ്ധതികള്‍  സംബന്ധിച്ച് ക്ലാസ് എടുത്തു. ക്ഷേമനിധി ബോര്‍ഡ് ഫിഷറീസ് ഓഫീസര്‍ അനീഷ്, എക്‌സൈസ് ഓഫീസര്‍ ഷിഹാസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗിരീഷ്‌കുമാര്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ ജെ.ജെ. താര, താജുദീന്‍, പ•ന, ചവറ മത്സ്യഗ്രാമങ്ങളിലെ മല്‍സ്യത്തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

 

date