Post Category
മികവുത്സവം: ജില്ലയിൽ പരീക്ഷ എഴുതിയത് 3346 പഠിതാക്കൾ
സാക്ഷരതാ മിഷന്റെ മികവുത്സവം പരീക്ഷയിൽ 3346 പഠിതാക്കൾ പരീക്ഷയെഴുതി. പരീക്ഷയുടെ ചോദ്യപേപ്പർ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശനി ഉദ്ഘാടനം നിർവഹിച്ചു.
പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നുമുള്ള പഠിതാക്കളും പദ്ധതിയുടെ ഭാഗമായി സാക്ഷരതാപരീക്ഷ എഴുതി. തിരുപുറം പഞ്ചായത്തിലാണ് ഏറ്റവുമധികം ആളുകൾ പരീക്ഷ എഴുതിയത്. പഴയകുന്നുമ്മൽ പഞ്ചായത്തിൽ നിന്നും പരീക്ഷ എഴുതിയ 95 വയസ്സുള്ള ഗോമതി എന്ന പഠിതാവാണ് ജില്ലയിലെ പ്രായം കൂടിയ പഠിതാവ്.
സാക്ഷരതാപരീക്ഷ വിജയികളാകുന്നവർക്ക് നാലാം തുല്യതാ ക്ലാസിലേക്കുള്ള തുടർ പഠനത്തിനും അവസരം ലഭിക്കുന്നതാണ്.
date
- Log in to post comments