ദേശീയ സമ്മതിദായക ദിനം: പദയാത്ര സംഘടിപ്പിച്ചു
ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് മേരാ യുവ ഭാരത് പ്രൊവിഡൻസ് വിമൻസ് കോളേജിൽ സംഘടിപ്പിച്ച പദയാത്ര ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ഗോപിക ഉദയൻ ഫ്ലാഗ് ഓഫ് ചെയ്തു.
കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം, ഇലക്ടറൽ ലിറ്ററസി ക്ലബ്, നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) യൂണിറ്റുകൾ, പ്രൊവിഡൻസ് വിമൻസ് കോളേജ്, ടെക്‌നിക്കൽ സെൽ കോഴിക്കോട് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ജനാധിപത്യ മൂല്യങ്ങൾ ശക്തിപ്പെടുത്തുകയും യുവജനങ്ങളിൽ വോട്ടർ ബോധവത്കരണം നടത്തുകയും ആദ്യമായി വോട്ട് ചെയ്യുന്ന യുവജനങ്ങളെ തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ആകർഷിക്കുകയും ലക്ഷ്യമിട്ടായിരുന്നു പരിപാടി.
മൈ ഭാരത് ഡെപ്യൂട്ടി ഡയറക്ടർ സി സനൂപ്, പ്രൊവിഡൻസ് വിമൻസ് കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സംഗീത കൈമൾ, വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എം സി നിഖിൽ എന്നിവർ പങ്കെടുത്തു. 120 ഓളം വിദ്യാർത്ഥികൾ റാലിയുടെ ഭാഗമാവുകയും സമ്മതിദായക ദിന പ്രതിജ്ഞയെടുക്കുകയും ചെയ്തു.
- Log in to post comments