മികച്ച പ്ലറ്റൂണുകൾ
ആംഡ് പ്ലറ്റൂണ്‍ വിഭാഗത്തില്‍ ഡി.എച്ച്.ക്യൂ ക്യാമ്പ് ആർ.എസ്. ഐ സി.കെ ദിനേശ് നയിച്ച ഡി.എച്ച്.ക്യൂ പ്ലാറ്റൂൺ ഒന്നാം സ്ഥാനവും ഡെപ്യൂട്ടി റേയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സാജന്‍ പ്രഭാശങ്കര്‍ നയിച്ച ഫോറസ്റ്റ് പ്ലറ്റൂണ്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അൺ ആംഡ് പ്ലറ്റൂണ്‍ വിഭാഗത്തിൽ തൃശൂർ സ്റ്റേഷൻ ഓഫീസർ നിധീഷ് നയിച്ച ഫയർ ആൻഡ് റെസ്ക്യൂ പ്ലാറ്റൂൺ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സീനിയര്‍ എന്‍.സി.സി ബോയ്‌സ് പ്ലറ്റൂണ്‍ വിഭാഗത്തില്‍ കമ്പനി സീനിയര്‍ അണ്ടര്‍ ഓഫീസര്‍ ജസ്വൽ മെജോ നയിച്ച തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിന്റെ ഇരുപത്തിമൂന്നാം എന്‍.സി.സി സീനിയര്‍ ബോയ്‌സ് പ്ലറ്റൂണ്‍ ഒന്നാം സ്ഥാനവും കമ്പനി സീനിയര്‍ അണ്ടര്‍ ഓഫീസര്‍ അതുല്‍ സജി നയിച്ച ശ്രീ കേരളവര്‍മ്മ കോളേജിന്റെ ഇരുപത്തിനാലാം എന്‍.സി.സി സീനിയര്‍ ബോയ്‌സ് പ്ലറ്റൂണ്‍ രണ്ടാം സ്ഥാനവും നേടി.
സീനിയര്‍ എന്‍.സി സി ഗേള്‍സ് പ്ലറ്റൂണ്‍ വിഭാഗത്തില്‍ സീനിയർ അണ്ടര്‍ ഓഫീസര്‍ സുഹാന നയിച്ച ശ്രീ കേരളവർമ്മ കോളേജിന്റെ സെവന്‍ത്ത് കേരള എന്‍. സി.സി സീനിയര്‍ ഗേള്‍സ് പ്ലറ്റൂണ്‍ ഒന്നാം സ്ഥാനവും ജൂനിയര്‍ അണ്ടര്‍ ഓഫീസര്‍ കെ . എസ് അശ്വതി നയിച്ച തൃശൂര്‍ സെന്റ് അലോഷ്യസ് കോളേജിന്റെ ട്വന്റി ഫോർത്ത് കേരള എന്‍.സി.സി സീനിയര്‍ ഗേള്‍സ് പ്ലറ്റൂണ്‍ രണ്ടാം സ്ഥാനവും നേടി.
ജൂനിയര്‍ എന്‍.സി.സി വിഭാഗത്തില്‍ സർജന്റ് പി.എം. നവനീത് നയിച്ച പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ട്വന്റി ഫോർത്ത് എന്‍.സി.സി ജൂനിയര്‍ ഡിവിഷന്‍ പ്ലാറ്റൂൺ ഒന്നാം സ്ഥാനവും സര്‍ജന്റ് നിവേദ്യ വിനോദ് നയിച്ച ചിന്മയ വിദ്യാലയത്തിന്റെ ഇരുപത്തിനാലാം എന്‍.സി.സി ജൂനിയര്‍ ഡിവിഷന്‍ രണ്ടാം സ്ഥാനവും നേടി.
എസ്.പി.സി ബോയ്‌സ് പ്ലറ്റൂണ്‍ വിഭാഗത്തില്‍ എസ് അഭിനവ് നയിച്ച സി എം എസ് എച്ച് എസ് എസ് തൃശ്ശൂരിന്റെ എസ്.പി.സി സിറ്റി ബോയ്‌സ് പ്ലറ്റൂണ്‍ ഒന്നാം സ്ഥാനവും എം.എ ആകാശ് നയിച്ച പനങ്ങാട് എച്ച് എസ് എസിന്റെ എസ്.പി.സി റൂറൽ ബോയ്‌സ് പ്ലറ്റൂണ്‍ രണ്ടാം സ്ഥാനവും സ്വന്തമാക്കി. എസ്.പി.സി ഗേള്‍സ് പ്ലറ്റൂണ്‍ വിഭാഗത്തില്‍ കെ. എ നൈന നയിച്ച വടക്കാഞ്ചേരി ജി.ജി.എച്ച്.എസ് എസിന്റെ എസ്.പി.സി സിറ്റി ഗേള്‍സ് പ്ലറ്റൂണ്‍ ഒന്നാം സ്ഥാനവും ഗൗരി നന്ദന നയിച്ച കൊടകര ജി.ജി എച്ച്.എസ്.എസ് എസ്.പി.സി റൂറൽ ഗേള്‍സ് പ്ലറ്റൂണ്‍ രണ്ടാം സ്ഥാനവും സ്വന്തമാക്കി.
ബാന്‍ഡ് പ്ലറ്റൂണ്‍ വിഭാഗത്തില്‍ സി.യു. സിയ നയിച്ച ഹോളി ഫാമിലി സ്‌കൂളിന്റെ ബാന്‍ഡ് പ്ലറ്റൂണ്‍ ഒന്നാം സ്ഥാനവും എം.എസ് അർണവ് നയിച്ച പെരിഞ്ഞനം ഇരുപത്തിനാലാമത് എൻ. സി.സി പ്ലാറ്റൂൺ രണ്ടാം സ്ഥാനവും നേടി.
ബി. വി ആവെ മരിയ നയിച്ച സെന്റ് ക്ലെയേഴ്സ് എച്ച് എസ് എസിന്റെ ബാന്‍ഡ് പ്ലാറ്റൂണും അങ്കിത സന്ദീപ് നയിച്ച മാള ഹോളി ഗ്രേസ് അക്കാദമിയുടെ സ്ക്കോട്ട് ആൻഡ് ഗൈഡ്സ് പ്ലാറ്റൂണും പ്രത്യേക പരാമർശം നേടി.
- Log in to post comments