Skip to main content

ദേശീയ പുരസ്‌കാര തിളക്കത്തിൽ കാസർകോട്; ജില്ലയിൽ ദേശീയ സമ്മതിദായക ദിനം ആചരിച്ചു

 

എന്റെ ഇന്ത്യ എന്റെ വോട്ട് എന്ന സന്ദേശമുയർത്തി ജില്ലയിൽ ദേശീയ സമ്മതിദായക ദിനം ആചരിച്ചു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് പി. അഖിൽ ഉദ്ഘാടനം ചെയ്തു.

രാജ്യത്തെ മികച്ച ഇലക്ഷൻ ജില്ലയ്ക്കുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ 2026-ലെ പുരസ്‌കാരം കാസർകോടിന് ലഭിച്ചത് അഭിമാനമായി . ജില്ലാ കളക്ടർ കെ. ഇമ്പശേഖറിന്റെ നേതൃത്വത്തിൽ നവീന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കുറ്റമറ്റ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തിയതിനാണ് ഈ അംഗീകാരം. ഇലക്ഷൻ ഗ്രാമസഭകൾ പോലെയുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്താൻ സാധിച്ചത് അഭിമാനകരമാണെന്ന് എ.ഡി.എം പറഞ്ഞു.

ചടങ്ങിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ അധ്യക്ഷത വഹിച്ചു. ഇലക്ഷൻ വിഭാഗം ജൂനിയർ സൂപ്രണ്ട് എ. രാജീവൻ, ഉദ്യോഗസ്ഥരായ പി.ജി. ബിനു കുമാർ, കെ.ടി. ധനേഷ് തുടങ്ങിയവർ സംസാരിച്ചു.

date