Skip to main content

റിപ്പബ്ലിക് ദിനാഘോഷം തിങ്കളാഴ്ച; മന്ത്രി വി.എൻ. വാസവൻ പതാക ഉയർത്തും

കോട്ടയം: ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം വിപുലമായ ചടങ്ങുകളോടെ നടത്തും. ജനുവരി 26 (തിങ്കളാഴ്ച) രാവിലെ 8.30ന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ ചടങ്ങുകൾ ആരംഭിക്കും. ഒൻപതിന് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ദേശീയ പതാക ഉയർത്തി പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും. തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകും.  ജില്ലാ കളക്ടർ ചേതൻകുമാർ മീണ, ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്  തുടങ്ങിയവർ പങ്കെടുക്കും.
 

പോലീസ്, എക്സൈസ്, എൻ.സി.സി, എസ്.പി.സി, സ്‌കൗട്ടുകൾ, ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ്, ബാൻഡ് എന്നിവയുൾപ്പെടെ 24 പ്ലാറ്റൂണുകൾ പരേഡിൽ പങ്കെടുക്കും. കറുകച്ചാൽ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ കെ.കെ. പ്രശോഭ് പരേഡ് നയിക്കും. പരേഡിന്റെ ഡ്രസ് റിഹേഴ്‌സൽ ശനിയാഴ്ച പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്നു. 

date