വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് ഫെബ്രുവരി 4 ന്
കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുൻപാകെ കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്, 2024-25 സാമ്പത്തിക വർഷത്തെ വരവുചെലവു കണക്കുകൾ ട്രൂയിംഗ്അപ്പ് ചെയ്ത് അംഗീകരിക്കുന്നതിനുള്ള പെറ്റീഷൻ (ഒ.പി.നം.63/2025) സമർപ്പിച്ചിട്ടുണ്ട്. പെറ്റീഷൻ www.erckerala.org ലഭ്യമാണ്. പെറ്റീഷൻ സംബന്ധിച്ച് പൊതുജനങ്ങൾക്കായി പൊതുതെളിവെടുപ്പ് ഫെബ്രുവരി 4ന് രാവിലെ 10.30 ന് കമ്മീഷന്റെ തിരുവനന്തപുരത്ത് വെള്ളയമ്പലത്തുള്ള കോർട്ട് ഹാളിൽ നടത്തും. പൊതുതെളിവെടുപ്പിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വീഡിയോ കോൺഫറൻസ് മുഖാന്തിരവും പങ്കെടുക്കാം. വീഡിയോ കോൺഫറൻസ് മുഖാന്തിരം പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഫെബ്രുവരി 3 വൈകുന്നേരം 5 ന് മുൻപായി കമ്മീഷന്റെ വെബ്സൈറ്റിൽ ലഭ്യമാകുന്ന ലിങ്ക് വഴി രജിസ്ട്രേഷൻ ചെയ്യണം. കൂടാതെ തപാൽ മുഖേനയും, ഇ-മെയിൽ (kserc@erckerala.org) മുഖേനയും പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. തപാൽ/ഇ-മെയിൽ മുഖേന അയയ്ക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി.രാമൻപിളള റോഡ്, വെളളയമ്പലം, തിരുവനന്തപുരം 695010 വിലാസത്തിൽ ഫെബ്രുവരി 4 വൈകിട്ട് 5 വരെ സ്വീകരിക്കും.
പി.എൻ.എക്സ്. 390/2026
- Log in to post comments