Skip to main content

അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് സ്കോളർഷിപ്പ്

തിരുവനന്തപുരം മേഖലയിലെ അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പിനും, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്നവർക്ക് ലാപ്‌ടോപ്പിനും അപേക്ഷിക്കാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ തൊഴിലാളികളുടെ മക്കൾക്കാണ്  അപേക്ഷിക്കാൻ അർഹതയുള്ളത്.  2023-24, 2024-25 വർഷങ്ങളിൽ നിലവിൽ പഠനം തുടരുന്നവർക്കാണ് ഈ ആനുകൂല്യം. അപേക്ഷകർ  ടി.ടി.സി, ഐ.ടി.ഐ/ഐ.ടി.സി, പ്ലസ് ടു, ഡിഗ്രി, പോസ്റ്റ് ഗ്രാജ്വേറ്റ്, പ്രൊഫഷണൽ കോഴ്സുകൾ, ഡിപ്ലോമ കോഴ്സുകൾ അംഗീകൃത  സ്ഥാപനങ്ങളിൽ  പഠിക്കുന്നവരായിരിക്കണം. യോഗ്യതാ പരീക്ഷയിൽ 50% മാർക്ക് നേടിയിരിക്കണം. അപേക്ഷാ ഫോമുകൾ  മേഖല വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടറുടെ  ഓഫീസിൽ നിന്ന് സൗജന്യമായി ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ഫെബ്രുവരി മൂന്നിന്  വൈകിട്ട് അഞ്ച്  മണിക്ക് മുൻപായി ഓഫീസിൽ ലഭിക്കണം. വിലാസം: വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്, കെ.സി.പി ബിൽഡിംഗ്, ആര്യശാല, തിരുവനന്തപുരം - 695036. ഫോൺ: 0471-2460667, 9188430667.

date