ഡിജിറ്റല്‍ റീസര്‍വെ: ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാം
അമ്പലപ്പുഴ താലൂക്കിലെ ആര്യാട് തെക്ക് വില്ലേജ് പരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ ഡിജിറ്റല്‍ റീസര്‍വെ പൂര്‍ത്തിയായി. ഇപ്രകാരം തയ്യാറാക്കിയ സര്‍വെ റെക്കോർഡുകൾ എന്റെ ഭൂമി പോര്‍ട്ടലിലും ആലപ്പുഴ മിനി സിവില്‍ സ്റ്റേഷനില്‍ നാലാമത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ആര്യാട് തെക്ക് ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭൂവുടമസ്ഥര്‍ക്ക് http://entebhoomi.kerala.gov.in പോര്‍ട്ടല്‍ സന്ദര്‍ശിച്ച് തങ്ങളുടെ ഭൂമിയുടെ രേഖകള്‍ പരിശോധിക്കാം. സര്‍വെ റെക്കോർഡുകളിന്മേലുള്ള ആക്ഷേപം 30 ദിവസങ്ങള്‍ക്കകം ആലപ്പുഴ റീസര്‍വെ സൂപ്രണ്ടിന് ഫോറം 160 ല്‍ നേരിട്ടോ എന്റെ ഭൂമി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായോ അപ്പീല്‍ സമര്‍പ്പിക്കണം. നിശ്ചിത ദിവസങ്ങള്‍ക്കകം അപ്പീല്‍ സമര്‍പ്പിക്കാത്ത പക്ഷം റീസര്‍വെ റെക്കോർഡുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള ഉടമസ്ഥരുടെ പേരു വിവരം, അതിരുകള്‍, വിസ്തീര്‍ണ്ണം എന്നിവ കുറ്റമറ്റതായി പ്രഖ്യാപിച്ച് അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിച്ച്' റെക്കോർഡുകള്‍ അന്തിമമാക്കും. സര്‍വെ സമയത്ത് തര്‍ക്കം ഉന്നയിച്ച് സര്‍വെ അതിരടയാള നിയമം വകുപ്പ് (10) ഉപവകുപ്പ് (2) പ്രകാരം തീരുമാനം അറിയിച്ചിട്ടുള്ള ഭൂവുടമകള്‍ക്ക് ഈ അറിയിപ്പ് ബാധകമല്ല.
- Log in to post comments