Skip to main content

ബജറ്റ്: അമ്പലപ്പുഴ മണ്ഡലം

അമ്പലപ്പുഴ മണ്ഡലത്തിലെ കാർഷിക-മത്സ്യമേഖലകൾക്ക് കൂടുതൽ കരുത്ത് പകർന്നും, ടൂറിസം മേഖലക്ക് ഉണർവ്വേകിയും, ഗ്രാമങ്ങളിലുൾപ്പടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും, പുരാതന നഗരമായ മുല്ലക്കൽ സ്ട്രീറ്റ് പൈതൃക നഗര പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിക്കുന്നതിനും പണം അനുവദിച്ച ബജറ്റ് ഏറെ സ്വാഗതാർഹമാണന്ന് എച്ച് സലാം എം എൽ എ അറിയിച്ചു.

കാർഷിക മേഖലയിൽ മോട്ടോർ തറകൾക്ക് സോളാർ സ്ഥാപിച്ച് സ്ഥിരം മോട്ടോർ കണക്ഷൻ ലഭ്യമാക്കുന്ന നൂതന പദ്ധതി നടപ്പാക്കുന്നതിനും, വൃക്ക രോഗികൾക്ക് ആശ്വാസം പകരാൻ രണ്ട് ഡയാലിസിസ് സെൻ്ററുകൾ ആരംഭിക്കാനും ബജറ്റിൽ പണം നീക്കിവെച്ചിട്ടുണ്ട്.

1. അമ്പലപ്പുഴ മണ്ഡലം പള്ളാത്തുരുത്തി ആറ്റുതീരം റോഡ്  - 1 കോടി രൂപ. 

2. തോട്ടപ്പള്ളി കൊട്ടാരവളവ് ക്ഷേത്രം റോഡും നാലുചിറ നഗർ ബൈപ്പാസ് ലിങ്ക് റോഡും - 1 കോടി രൂപ. 

3. ആലപ്പുഴ നഗരം അമ്പലപ്പുഴ മണ്ഡലത്തിലെ കനാലുകളുടെ നവീകരണം - 1 കോടി രൂപ. 

4. പുറക്കാട് എണ്ണക്കാട്ട് ചിറ റോഡ് - 1 കോടി രൂപ. 

5. വിവിധ പാടശേഖരങ്ങളുടെ മോട്ടോർ തറകളിൽ സോളാർ സ്ഥിരം വൈദ്യുതി കണക്ഷൻ - 1 കോടി രൂപ.  

6. വാടപ്പൊഴി , അറപ്പപ്പൊഴി ടൂറിസം പദ്ധതികൾ - 1 കോടി രൂപ. 

7. മത്സ്യഭവൻ ഓഫീസുകൾ നിർമ്മാണം - 1 കോടി രൂപ. 

8. തോട്ടപ്പള്ളി സി കേശവൻ പാലം - 1 കോടി രൂപ. 

9. വട്ടപ്പള്ളി - ആലിശേരി,  വട്ടപ്പള്ളി - രാജപ്പൻ ജങ്ഷൻ റോഡുകൾ - 1 കോടി രൂപ. 

10. അമ്പലപ്പുഴ വടക്ക് ഹെൽത്ത് സെന്റർ കെട്ടിടം നിർമ്മാണം - 1 കോടി രൂപ.

11. മുല്ലയ്ക്കൽ സ്ട്രീറ്റ് പൈതൃക നഗര പദ്ധതി - 2 കോടി രൂപ.

12. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ ഡയാലിസിസ് സെന്റർ - 1 കോടി രൂപ.

13. ആലപ്പുഴ ജനറൽ ആശുപത്രിയിൽ പുതിയ ഡയാലിസിസ് സെന്റർ - 1 കോടി രൂപ.  

14. ജില്ലാ ആയുർവേദ ആശുപത്രി പുതിയ കെട്ടിടം - 2 കോടി രൂപ. 

15. കരുമാടി-വിളക്കുമരം റോഡ്-2 കോടി രൂപ.

16. അമ്പലപ്പുഴ മണ്ഡലം കണക്ടിവിറ്റി റോഡുകളുടെ നിർമ്മാണം - 5 കോടി രൂപ

date