Skip to main content

ഡ്രൈവര്‍, കണ്ടക്ടര്‍  നിയമനം

   കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ (106 ഒഴിവ്), കണ്ടക്ടര്‍ (121 ഒഴിവ്) തസ്തികകളില്‍ ഒഴിവുണ്ട്. യോഗ്യത: ഡ്രൈവര്‍ കം കണ്ടക്ടര്‍ - പത്താം ക്ലാസ്/തതുല്യം, ഹെവി മോട്ടോര്‍ വാഹന ലൈസന്‍സും, ശാരീരികക്ഷമതയും ഉണ്ടായിരിക്കണം. കണ്ടക്ടര്‍ - പ്ലസ്ടു/ തതുല്യം.  കണ്ടക്ടര്‍ ലൈസന്‍സും ഉണ്ടായിരിക്കണം. പ്രായപരിധി: 25 -50 വയസ്. വേതനനിരക്ക്: ഒരു ഡ്യൂട്ടിക്ക് (എട്ടു മണിക്കൂര്‍) 715 രൂപ. വനിതകളെയും പരിഗണിക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തൊട്ടടുത്ത എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഫെബ്രുവരി 11 നകം ഹാജരാകണം. ഫോണ്‍: 0474 2746789.
 

 

date